ഇതിനെങ്ങിനെ ഉത്തരം നല്‍കും

Tuesday, December 9, 2008

വിജയ മന്ത്രങ്ങള്‍

വിജയ മന്ത്രങ്ങള്‍ ....http://ww1.namesofallah.com/mal/html/000.htm

കാറ്റായി..മഴയായി..കുളിരായി ...

ചൂടും തണുപ്പും ഭൂമിയിലെ രണ്ടു വ്യത്യസ്ത പ്രതിഭാസങ്ങലാണല്ലോ..എന്നാലോഅവര്‍ പരസ്പരം പിരിയാന്‍ അറിയാത്ത വിധം ഇണകളാണ് താനും ..രസകരമായ ഒരു സംഗതി എന്തെന്നാല്‍ ഒരിക്കല്‍ തണുപ്പ് ചൂടിനൂട് പറഞ്ഞു പോല്‍...എന്നെയാണ് ഭൂമിക്കു അധികം ഇഷ്ടം എന്ന് ...അപ്പോള്‍ ചൂടെന്തു പറഞ്ഞു... ശരിയാ നീയില്ലായിരുന്നെന്കില്‍ എനിക്കെന്താ വില ..നീ ഉള്ളതിനാലല്ലേയ് എന്നെ ഭൂമിയും അല്ലെങ്കില്‍ എല്ലാവരും എന്നോട് ക്ഷമിക്കുന്നതു ...ഞാന്‍ വെയിലായി വന്നു അവരെ ക്ഷീണിപ്പിക്കുന്മ്പോള്‍ കാറ്റും കുളിരും മഴയുമായി നീ വരുമായിരുന്നില്ലെന്കില്‍ ..അവര്‍ എന്നെ വെരുക്കുമായിരുന്നില്ലേ...?ഈ മറുപടി ആയിരുന്നില്ല തണുപ്പിന്റെ പ്രതീക്ഷ ...പക്ഷേ ചൂടിന്റെയ് ഈ വാക്കുകള്‍ പനിനീര്‍ പൂക്കളുടെ അമൃത മാരിയായി തണുപ്പിനു ചുറ്റും വിസ്മയ ലോകതിന്റെയ് വിജ്ഞാന ഇതളുകള്‍ ചിതറി എന്നാണ് കഥ ...നമ്മുടെ കൂട്ടുകാരനെ അല്ലെങ്കില്‍ നമ്മുടെ പ്രിയപ്പെട്ടവരെ ഇടക്കിടെ ഒന്നു പുകഴ്ത്തി നോക്കൂ ..,അവരില്‍ അനിര്‍വചനീയ ഒരു മാറ്റം തീര്‍ച്ചയാണ് ....തണുപ്പിനെ പോലേ ...പലപ്പോഴും നാം മറന്നു പോകുന്ന നമ്മുടെ ജീവിതം നമുക്കുള്ളതല്ല എന്ന് മനസ്സിലെന്കിലും ഒരാവര്‍ത്തി പ്രവര്ത്തിച്ചു നോക്കൂ ....അപ്പോള്‍ എന്നും മാനസികമായി നാം തയ്യാറായാല്‍ നമ്മുടെ പ്രകൃതി ബോധം നമ്മെ വിളിക്കും ...കാറ്റായി ,മഴയായി ,കുളിരായി,...........................

Sunday, December 7, 2008

അപ്പോഴേയ്ക്കും നീ വന്നു

ഞാനിപ്പോള്‍ അങ്ങ് വിചാരിച്ചതേ ഉള്ളൂ നിന്നെ കുറിച്ചു അപ്പോഴേയ്ക്കും നീ വന്നു അല്ലെങ്കില്‍ നീ വിളിച്ചു ..ജീവിതത്തില്‍ ഈ വാക്കു ഉപയോഗിക്കാത്തവര്‍ ആരും തന്നെ ഉണ്ടായിരിക്കില്ല ..പലപ്പോഴും യാദ്രിശചിക കഥയുടെ പരിവേഷം എന്നതിന് പുറമേ ഈ നെറ്റ് യുഗത്തിലും നാം അവയുടെ സോഫ്റ്റ് വെയര്‍ പ്രോഗ്രാം യെന്തന്നതില്‍ തല്പരരല്ല ...നീ ആരെയ്ന്നു അറിയുമ്പോഴാണ് ജീവിതം എന്ന പുസ്തകത്തിലെ ആദ്യ അദ്ധ്യായം നീ വായിക്കുന്നുള്ളൂ ...അല്ലെങ്കില്‍ പഠിക്കുന്നുള്ളൂ ...എന്ന് നാം കേയ്ട്ടു മടുത്ത വാക്കുകള്‍ ആയിരിക്കാം ... അവയുടെ അര്‍ത്ഥ തലങ്ങള്‍ നാം മനസ്സിലാക്കിയവരും ആയിരിക്കാം ....മനുഷ്യന്‍ എന്നാല്‍ ..സൃഷ്ടാവ് പറയുന്നു അദ്ധ്യായം രണ്ടില്‍ ...മലക്കുകള്‍ ചോദിച്ചു "എന്തിനാണ് നീ കലാപ കാരികളായ ഒരു വിഭാഗത്തെ .....കൂടുതല്‍ അറിയാന്‍ഗ്രന്ഥംകാണുക ...അപ്പോള്‍ അള്ളാഹു മറുപടി പറഞ്ഞതാണ് ...ഈ എന്നെ നടുക്കിയത് ...മലക്കുകള്‍ക്ക് അറിയാമായിരുന്ന ആ യാഥാര്‍ഥ്യം സത്യമായി പുലരുമ്പോഴും .....മാലാഖമാരെക്കാളും ഉന്നതമായ പദവി നല്കിയ മനുഷ്യനു അന്ത്യമില്ലാത്ത അറിവ് നല്കി കൊണ്ടേയിരിക്കുന്ന അള്ളാഹു.....അതേയ് അവന്‍ മനുഷ്യനു ആവശ്യമായ സമയത്തു ആവശ്യമായ അറിവ് നല്കുന്നവനാണ് ....ആ അറിവ് എങ്ങിനെ നിങ്ങള്ക്ക് ലഭിക്കും എന്നതിനാണ് ..അവന്‍ പ്രവാചകന്‍ മാരെ അയച്ചു കൊണ്ടിരുന്നത് ...അവര്‍ ഓരോരുത്തര്‍ക്കും അവരവര്‍ക്ക് ഉള്‍കൊള്ളാവുന്ന തരത്തില്‍ അള്ളാഹുവിനെ പരിചയപ്പെടുത്തി കൊടുത്തു.. അവസാനമായി അവന്‍ ലോക ഗുരു വിനെ എന്റെ പ്രിയപ്പെട്ട പ്രവാചകനെയും നിങ്ങള്ക്ക് അയച്ചു തന്നു (നമുക്കു)അവസാന നാള്‍ വരെയ്ക്കുള്ള ഒരു ഗ്രന്ഥവും എന്നിട്ടും ..ആത്മീയതയും ഭൌതികതയും എന്ന് പറഞ്ഞു നിങ്ങള്‍ എന്നെ രണ്ടു തട്ടിലാക്കി ....അതേയ് കാലം നിങ്ങള്ക്ക് എങ്ങിനെ മാപ്പു നല്കും ...കുടുംബ മഹിമയില്‍ നിങ്ങള്‍ അഹങ്കരിച്ചു ...അറിവ് നിങ്ങളുടെയ്താണ് എന്നും നിങ്ങള്‍ പറഞ്ഞു ...അങ്ങിനെ അറിയാതെ അല്ലെങ്കില്‍ അറിയാന്‍ ശ്രമിക്കാതെ നിങ്ങള്‍ യാത്ര അനിവാര്യമാക്കി തീര്‍ത്തു....അവസാന ഭാണ്ഡം ഇനിയും നിങ്ങള്‍ കെട്ടിയിട്ടില്ലെന്കില്‍ ....ഇനിയും സമയമുണ്ട് ...നാളെ അല്ല ...ഒരിക്കല്‍ നീ അറിയും വചനങ്ങള്‍ അല്ലെങ്കില്‍ ആയത്തുകള്‍ നിനക്കുള്ള ദൃഷ്ടാന്തം തന്നെയായിരുന്നെന്ന് ...അപ്പോള്‍ പറഞ്ഞു വന്നത് അന്തര്‍ലീനമായ മനുഷ്യ്ന്റെയ് കഴിവുകള്‍ പൂര്‍ണമായും നമുക്കു തന്നെ മനസ്സിലാക്കാന്‍ ഇതു വരെകഴിഞ്ഞിട്ടില്ല ...അപ്പോള്‍ ഒരു ചോദ്യം നിങ്ങളില്‍ ഞാന്‍ കാണുന്നു ..എന്തിനാ കാണാപുറങ്ങള്‍ തേടിയുള്ള ആവശ്യമില്ലാത്ത ഒരു യാത്ര ..അല്ലെങ്കില്‍ എന്തിനാ മനുഷ്യനു ആവശ്യമില്ലാത്ത ഒരന്വാഷണം ....അതിന് ഉത്തരം നിങ്ങള്ക്ക് ഇങ്ങനെ വായിക്കാം ..."ഈ ജന്മം പൂര്‍ണമല്ല -യതാര്‍ത്ഥ ജീവിതതിലെയ്ക്കുള്ള ഒരു പൂമുഖം മാത്രം "അതിനാല്‍ നാം ചോദ്യങ്ങള്‍ ചോദിച്ചും ഉത്തരങ്ങള്‍ കണ്ടെത്തിയും നാം നമ്മെ അറിയാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു ...പൂര്‍ണമായ ഉത്തരം നല്കി സമാധാന ലോകത്തിലേയ്ക്കുള്ള അല്ലെങ്കില്‍ നമ്മുടെ തറവാട്ടു വീട്ടിലേയ്ക്കുള്ള അള്ളാഹു വിന്റെ വിളി വരുന്നതു വരെ ...

Saturday, December 6, 2008

ഒന്നു കരയാന്‍ കഴിയുമായിരുന്നെന്കില്‍

Friday, December 5, 2008

മറക്കാന്‍ കഴിഞ്ഞിരുന്നെന്കില്‍ ....

കവികളും കലാകാരന്മാരും വര്‍ണിക്കുന്ന പ്രപന്ചത്തിനു നിറക്കൂട്ടുകള്‍ ചാര്‍ത്തുന്നത് പ്രധാനമായും ഏഴു നിറങ്ങള്‍ അല്ലയോ ...ഈ ഏഴു എന്ന അക്കത്തിനു പ്രപഞ്ചത്തിന്റെയ് തുടിപ്പില്‍ സുപ്രധാനമായ പങ്കുണ്ട്
ദിവസങ്ങള്‍ ,സ്വരങ്ങള്‍ ,അറിവിന്റെ അക്ഷര ചിപ്പിന്റെ താക്കോലും ഏഴു മന്ത്ര സൂക്തങ്ങളാണ് .വിധി നിര്‍ണയിക്കുന്ന സൃഷ്ടാവിന്റെയ് വാഗ്ദാന ലോകങ്ങളും ഏഴു വീതം തന്നേയ് .അവന്‍ നന്ദിയുള്ള അടിമക്ക് നല്‍കിയ സമ്മാനവും ഏഴു അവയവ സാഷ്ടാന്ഗം ആക്കി ഒതുക്കിയിരിക്കുന്നു .കൂടാതെ തവാഫ് ,സഹിയ് , പ്രദക്ഷിണം -ഏഴു അന്തരീക്ഷ പാളികള്‍ ,ഏഴു ഭൂകന്ടങ്ങള്‍, മനുഷ്യ ശരീരത്തില്‍ എപ്പോഴും പ്രവര്ത്തന സജ്ജമായി നില്‍ക്കുന്നതും ഏഴു ഭാഗങ്ങള്‍ ആണ് ,വന്‍ ദോഷങ്ങള്‍ യെഴാണ് ,സഹായം അര്‍ഹരായിട്ടുല്ലാവരും അപ്രകാരം തന്നേയ്,മനുഷ്യനില്‍ അന്തര്‍ലീനമായ നന്മാകളുടെയം ,തിന്മാകളുടെയം ..എണ്ണം ഇപ്രകാരം തന്നേയ് ..ഖുറാനില്‍ പറയുന്ന ചില ചരിത്ര സംബവങ്ങളുടെയ്സമയ ചരിത്ര നിര്‍ണയം മാനധണ്ടാമാക്കി നോക്കിയാലും ഏഴു എന്ന തൂണിനു വെയ്ക്തമായ ഒരു ലകഷ്യം മുന്നിലുണ്ടെന്നു സത്യം ...എന്തായിരിക്കാം ... അത്?

രുചികള്‍ ,ഉപ്പ് ,മധുരം,പുളി,കയ്പ് ,ചവര്‍പ്പ്, എരിവ് ,പിന്നേ പച്ച വെള്ളവും ..
ഭാവങ്ങള്‍...ദേഷ്യം,സന്തോഷം ,സങ്കടം ,അക്രമം ,ലജ്ജ ,ചളിപ്പ്‌ ,വ്യ്കാരികത
വളര്‍ച്ചയുടെ..ജനനം,ശ്യ്ശവം,ബാല്യം,കൌമാരം ,യുവതൌം ,മധ്യം ,വാര്‍ധക്യം ..
ഇരുട്ടുകള്‍ ..വളര്‍ച്ചയുടെ ഘട്ടങ്ങള്‍ ...ഇവയിലൊന്നും വ്യക്തമായ നിര്‍ണയം മനുഷ്യന് സാധ്യ്മല്ലെന്കിലും
നിര്‍ണിതമായ ഒരു മര്മത്തില്‍ പ്രപഞ്ചത്തിലെ സര്‍വമാന സംഹിതകളും ചലിച്ചും നിന്ച്ചലമായും ..അവയുടെ കടമകള്‍ നിര്‍വഹിച്ചു കൊണ്ടിരിക്കുന്നു .
ഇവിടെ ഏഴു എന്ന സിംബല്‍ ഒരു ഉത്തെയ്ജനം മാത്രമായിരിക്കാം ...അന്വഷികള്‍ക്ക് യാത്ര തുടങ്ങാനുള്ള ഒരു കീ ...അല്ലെങ്കില്‍ യാത്രക്കാരന് കടവിന് മുകളിലെ ഒരു തൂക്കുപാലം ..മാത്രം ...
സൂര്യന് ചൂടാണ് ധര്മാമെങ്കിലും മനുഷ്യനു സൂര്യനെ ഒരിക്കലും പഴിക്കാറില്ല ..കാരണം ആ ചൂടില്ലെന്കില്‍ ഒന്നും ഇവിടെ നില നില്‍ക്കില്ല എന്ന് അവനരിയാവുന്നത് കൊണ്ടായിരിക്കാം ...എന്നാല്‍ തീയോ .. തീയില്‍ .... ഉപകാരമാണോ ഉപദ്രവമാണോ നമ്മുക്ക് എന്ന് ചോദിച്ചാല്‍ ...ഞാന്‍ പറയും...എനിക്കു അറിയില്ല ...നിങ്ങളില്‍ ചിലര്‍ പറയും ..രണ്ടുമുന്ടെന്നു..ചിലരോ ..നന്മ മാത്രമാണെന്ന് പറയും...ഇനിയും മറ്റു ചിലര്‍ പറയം ...നന്മയും തിന്മയും നമുക്കു നിര്‍ണയിക്കാന്‍ സാധ്യമല്ലെന്ന്..അല്ലെങ്കില്‍ നമ്മുടെ ഉപയോഗം അനുസരിച്ച് ആയിരിക്കുമെന്ന് ...അഞ്ചു ഭൂതങ്ങളില്‍ തീ ഒരു കന്യക .....ഞാന്‍ ഉടെനെ ...


Tuesday, December 2, 2008

ഇനിയെങ്കിലും പറയൂ

ആ ഗാനവുമായ് നീ അന്നേ യെന്നരികിലേ വൃന്ദാ വനിയില്‍ തോഴികളില്ലാതെയ് വന്നിരുന്നെന്കില്‍

ഇന്നു നിന്സൌരഭ്യം യെന്‍ പൂക്കള്‍ക്കും സുലഭാമാകുമായിരുന്നില്ലേയ് റാണി

ഇന്നുമാ ഓര്‍മയില്‍ വാടാതിരുന്ന ഒരു പൂ അടരാന്‍ കൊതിക്കുന്നു എന്നറിയുന്നു വോ നീ

വിടരുമായിരുന്നേന്‍ പൂക്കെള്‍ എല്ലാം കൊഴിഞ്ഞിട്ടും അടരാതിരുന്നൊരു ഈ പൂ

ഇനിയും വിടരതിരുന്നാല്‍.........ഒരു ചുക്കും നിനക്കു സംഭവിക്കില്ല യെന്നെനിക്കരിയാമെന്കിലും ...ഈ വഴികളില്‍ എന്റെ കാല്പാടുകള്‍ ഇങ്ങനെ നിന്നോട് പറയും ഈ ജന്മം നല്‍കിയവന്‍ ഇനിയുമൊന്ന് നല്കി

നിന്നോട് ചോദിക്കും നിന്നില്‍ ..മൌനമായിരുന്നോ ..എന്റെ മിഴികളയിരുന്നോ എന്ന് ....അന്ന് നീ പറയും ശരിയാ ..ശരിയാ ..ഈ ജീവിതം സ്നേഹിക്കാനായിരുന്നു എന്ന് ...ഇനിയെന്കിലും പറയൂ ഞാന്‍ ...അന്യനല്ലെയ്ന്നു ...ഒരിക്കല്‍ മാത്രം

new one

About Me