Sunday, December 7, 2008

അപ്പോഴേയ്ക്കും നീ വന്നു

ഞാനിപ്പോള്‍ അങ്ങ് വിചാരിച്ചതേ ഉള്ളൂ നിന്നെ കുറിച്ചു അപ്പോഴേയ്ക്കും നീ വന്നു അല്ലെങ്കില്‍ നീ വിളിച്ചു ..ജീവിതത്തില്‍ ഈ വാക്കു ഉപയോഗിക്കാത്തവര്‍ ആരും തന്നെ ഉണ്ടായിരിക്കില്ല ..പലപ്പോഴും യാദ്രിശചിക കഥയുടെ പരിവേഷം എന്നതിന് പുറമേ ഈ നെറ്റ് യുഗത്തിലും നാം അവയുടെ സോഫ്റ്റ് വെയര്‍ പ്രോഗ്രാം യെന്തന്നതില്‍ തല്പരരല്ല ...നീ ആരെയ്ന്നു അറിയുമ്പോഴാണ് ജീവിതം എന്ന പുസ്തകത്തിലെ ആദ്യ അദ്ധ്യായം നീ വായിക്കുന്നുള്ളൂ ...അല്ലെങ്കില്‍ പഠിക്കുന്നുള്ളൂ ...എന്ന് നാം കേയ്ട്ടു മടുത്ത വാക്കുകള്‍ ആയിരിക്കാം ... അവയുടെ അര്‍ത്ഥ തലങ്ങള്‍ നാം മനസ്സിലാക്കിയവരും ആയിരിക്കാം ....മനുഷ്യന്‍ എന്നാല്‍ ..സൃഷ്ടാവ് പറയുന്നു അദ്ധ്യായം രണ്ടില്‍ ...മലക്കുകള്‍ ചോദിച്ചു "എന്തിനാണ് നീ കലാപ കാരികളായ ഒരു വിഭാഗത്തെ .....കൂടുതല്‍ അറിയാന്‍ഗ്രന്ഥംകാണുക ...അപ്പോള്‍ അള്ളാഹു മറുപടി പറഞ്ഞതാണ് ...ഈ എന്നെ നടുക്കിയത് ...മലക്കുകള്‍ക്ക് അറിയാമായിരുന്ന ആ യാഥാര്‍ഥ്യം സത്യമായി പുലരുമ്പോഴും .....മാലാഖമാരെക്കാളും ഉന്നതമായ പദവി നല്കിയ മനുഷ്യനു അന്ത്യമില്ലാത്ത അറിവ് നല്കി കൊണ്ടേയിരിക്കുന്ന അള്ളാഹു.....അതേയ് അവന്‍ മനുഷ്യനു ആവശ്യമായ സമയത്തു ആവശ്യമായ അറിവ് നല്കുന്നവനാണ് ....ആ അറിവ് എങ്ങിനെ നിങ്ങള്ക്ക് ലഭിക്കും എന്നതിനാണ് ..അവന്‍ പ്രവാചകന്‍ മാരെ അയച്ചു കൊണ്ടിരുന്നത് ...അവര്‍ ഓരോരുത്തര്‍ക്കും അവരവര്‍ക്ക് ഉള്‍കൊള്ളാവുന്ന തരത്തില്‍ അള്ളാഹുവിനെ പരിചയപ്പെടുത്തി കൊടുത്തു.. അവസാനമായി അവന്‍ ലോക ഗുരു വിനെ എന്റെ പ്രിയപ്പെട്ട പ്രവാചകനെയും നിങ്ങള്ക്ക് അയച്ചു തന്നു (നമുക്കു)അവസാന നാള്‍ വരെയ്ക്കുള്ള ഒരു ഗ്രന്ഥവും എന്നിട്ടും ..ആത്മീയതയും ഭൌതികതയും എന്ന് പറഞ്ഞു നിങ്ങള്‍ എന്നെ രണ്ടു തട്ടിലാക്കി ....അതേയ് കാലം നിങ്ങള്ക്ക് എങ്ങിനെ മാപ്പു നല്കും ...കുടുംബ മഹിമയില്‍ നിങ്ങള്‍ അഹങ്കരിച്ചു ...അറിവ് നിങ്ങളുടെയ്താണ് എന്നും നിങ്ങള്‍ പറഞ്ഞു ...അങ്ങിനെ അറിയാതെ അല്ലെങ്കില്‍ അറിയാന്‍ ശ്രമിക്കാതെ നിങ്ങള്‍ യാത്ര അനിവാര്യമാക്കി തീര്‍ത്തു....അവസാന ഭാണ്ഡം ഇനിയും നിങ്ങള്‍ കെട്ടിയിട്ടില്ലെന്കില്‍ ....ഇനിയും സമയമുണ്ട് ...നാളെ അല്ല ...ഒരിക്കല്‍ നീ അറിയും വചനങ്ങള്‍ അല്ലെങ്കില്‍ ആയത്തുകള്‍ നിനക്കുള്ള ദൃഷ്ടാന്തം തന്നെയായിരുന്നെന്ന് ...അപ്പോള്‍ പറഞ്ഞു വന്നത് അന്തര്‍ലീനമായ മനുഷ്യ്ന്റെയ് കഴിവുകള്‍ പൂര്‍ണമായും നമുക്കു തന്നെ മനസ്സിലാക്കാന്‍ ഇതു വരെകഴിഞ്ഞിട്ടില്ല ...അപ്പോള്‍ ഒരു ചോദ്യം നിങ്ങളില്‍ ഞാന്‍ കാണുന്നു ..എന്തിനാ കാണാപുറങ്ങള്‍ തേടിയുള്ള ആവശ്യമില്ലാത്ത ഒരു യാത്ര ..അല്ലെങ്കില്‍ എന്തിനാ മനുഷ്യനു ആവശ്യമില്ലാത്ത ഒരന്വാഷണം ....അതിന് ഉത്തരം നിങ്ങള്ക്ക് ഇങ്ങനെ വായിക്കാം ..."ഈ ജന്മം പൂര്‍ണമല്ല -യതാര്‍ത്ഥ ജീവിതതിലെയ്ക്കുള്ള ഒരു പൂമുഖം മാത്രം "അതിനാല്‍ നാം ചോദ്യങ്ങള്‍ ചോദിച്ചും ഉത്തരങ്ങള്‍ കണ്ടെത്തിയും നാം നമ്മെ അറിയാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു ...പൂര്‍ണമായ ഉത്തരം നല്കി സമാധാന ലോകത്തിലേയ്ക്കുള്ള അല്ലെങ്കില്‍ നമ്മുടെ തറവാട്ടു വീട്ടിലേയ്ക്കുള്ള അള്ളാഹു വിന്റെ വിളി വരുന്നതു വരെ ...

No comments:

new one

About Me