Tuesday, December 9, 2008

കാറ്റായി..മഴയായി..കുളിരായി ...

ചൂടും തണുപ്പും ഭൂമിയിലെ രണ്ടു വ്യത്യസ്ത പ്രതിഭാസങ്ങലാണല്ലോ..എന്നാലോഅവര്‍ പരസ്പരം പിരിയാന്‍ അറിയാത്ത വിധം ഇണകളാണ് താനും ..രസകരമായ ഒരു സംഗതി എന്തെന്നാല്‍ ഒരിക്കല്‍ തണുപ്പ് ചൂടിനൂട് പറഞ്ഞു പോല്‍...എന്നെയാണ് ഭൂമിക്കു അധികം ഇഷ്ടം എന്ന് ...അപ്പോള്‍ ചൂടെന്തു പറഞ്ഞു... ശരിയാ നീയില്ലായിരുന്നെന്കില്‍ എനിക്കെന്താ വില ..നീ ഉള്ളതിനാലല്ലേയ് എന്നെ ഭൂമിയും അല്ലെങ്കില്‍ എല്ലാവരും എന്നോട് ക്ഷമിക്കുന്നതു ...ഞാന്‍ വെയിലായി വന്നു അവരെ ക്ഷീണിപ്പിക്കുന്മ്പോള്‍ കാറ്റും കുളിരും മഴയുമായി നീ വരുമായിരുന്നില്ലെന്കില്‍ ..അവര്‍ എന്നെ വെരുക്കുമായിരുന്നില്ലേ...?ഈ മറുപടി ആയിരുന്നില്ല തണുപ്പിന്റെ പ്രതീക്ഷ ...പക്ഷേ ചൂടിന്റെയ് ഈ വാക്കുകള്‍ പനിനീര്‍ പൂക്കളുടെ അമൃത മാരിയായി തണുപ്പിനു ചുറ്റും വിസ്മയ ലോകതിന്റെയ് വിജ്ഞാന ഇതളുകള്‍ ചിതറി എന്നാണ് കഥ ...നമ്മുടെ കൂട്ടുകാരനെ അല്ലെങ്കില്‍ നമ്മുടെ പ്രിയപ്പെട്ടവരെ ഇടക്കിടെ ഒന്നു പുകഴ്ത്തി നോക്കൂ ..,അവരില്‍ അനിര്‍വചനീയ ഒരു മാറ്റം തീര്‍ച്ചയാണ് ....തണുപ്പിനെ പോലേ ...പലപ്പോഴും നാം മറന്നു പോകുന്ന നമ്മുടെ ജീവിതം നമുക്കുള്ളതല്ല എന്ന് മനസ്സിലെന്കിലും ഒരാവര്‍ത്തി പ്രവര്ത്തിച്ചു നോക്കൂ ....അപ്പോള്‍ എന്നും മാനസികമായി നാം തയ്യാറായാല്‍ നമ്മുടെ പ്രകൃതി ബോധം നമ്മെ വിളിക്കും ...കാറ്റായി ,മഴയായി ,കുളിരായി,...........................

2 comments:

Rejeesh Sanathanan said...

എന്ത് രസമായി എഴുതിയിരിക്കുന്നു. മറ്റാര്‍ക്കും ഇതുപോലെ കഴിയുമെന്നു തോന്നുന്നില്ല.ഇത്രയും നല്ല പോസ്റ്റ് ഞാന്‍ കാണുന്നത് ആദ്യം.

ഇവിടെ മനസ്സിലാക്കിയത് ഇവിടെ തന്നെ ഒന്നു പരീക്ഷിച്ച് നോക്കിയതാ കേട്ടോ..:)

നല്ല പോസ്റ്റ്..തുടരുക

കാസിം തങ്ങള്‍ said...

ഇനിയുമെഴുതൂ, ആശംസകള്‍

new one

About Me